CMDRF

ആദിവാസി മേഖലകളില്‍ നാല് ടൂറിസം പദ്ധതികള്‍ക്ക് 7.21 കോടി അനുവദിച്ചു

വിനോദസഞ്ചാരികള്‍ക്ക് ഗോത്ര സംസ്‌കാരം, പ്രകൃതിദൃശ്യങ്ങള്‍, ഗോത്രവര്‍ഗ ജീവിതരീതികള്‍ എന്നിവയുടെ വിചിത്രമായ അനുഭവം നല്‍കാനാണ് പദ്ധതികള്‍ ഉദ്ദേശിക്കുന്നത്

ആദിവാസി മേഖലകളില്‍ നാല് ടൂറിസം പദ്ധതികള്‍ക്ക് 7.21 കോടി അനുവദിച്ചു
ആദിവാസി മേഖലകളില്‍ നാല് ടൂറിസം പദ്ധതികള്‍ക്ക് 7.21 കോടി അനുവദിച്ചു

കോഴിക്കോട് :ആദിവാസി മേഖലകളില്‍ നാല് ടൂറിസം പദ്ധതികള്‍ക്ക് 7.21 കോടി അനുവദിച്ചു. ഇടുക്കിയിലെയും വയനാട്ടിലെയും വംശീയ ടൂറിസം ഗ്രാമങ്ങള്‍ക്ക് 3.68 കോടി രൂപ (ഓരോ ജില്ലക്കും 1.84 കോടി രൂപവീതം), വയനാട് പ്രിയദര്‍ശിനി ടീ എന്‍വയോണ്‍സില്‍ ടൂറിസം പാര്‍ക്ക് – 59 ലക്ഷം, കണ്ണൂര്‍ ആറളം ഫാം ടൂറിസത്തില്‍ അഗ്രി ടൂറിസം പാക്കേജ് – 2.94 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

വിനോദസഞ്ചാരികള്‍ക്ക് ഗോത്ര സംസ്‌കാരം, പ്രകൃതിദൃശ്യങ്ങള്‍, ഗോത്രവര്‍ഗ ജീവിതരീതികള്‍ എന്നിവയുടെ വിചിത്രമായ അനുഭവം നല്‍കാനാണ് പദ്ധതികള്‍ ഉദ്ദേശിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളുമായുള്ള ആശയവിനിമയം, പ്രാദേശിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, തദ്ദേശവാസികള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങയും പദ്ധതിയുടെ ലക്ഷ്യമാണ്.

Top