വരും ധനനയത്തില്‍ ആര്‍ബിഐ നിരക്കുകള്‍ കുറച്ചേക്കുമെന്ന വാദം ശക്തമാകുന്ന സമയമാണിത്. ഇവിടെ നിക്ഷേപ പലിശയ്‌ക്കൊപ്പം വായ്പ പലിശ കൂടിയാണ് കുറയുക. ഇതോടെ ബാങ്ക് വായ്പകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്നു കരുതുന്നു. വരുമാന കണക്കുകളും ബാങ്ക് ഓഹരികള്‍ക്ക് ഊര്‍ജം പകരുന്നു. ഇന്ത്യന്‍ വിപണികള്‍ ഒരു പച്ചത്തുരുത്തായി തുടരുമ്പോള്‍ മിഡ്ക്യാപ് ഓഹരികളാണ് ശ്രദ്ധ കേന്ദ്രമാകുന്നത്.
നിലവിലെ സാഹചര്യത്തില്‍ അടുത്ത 12 മാസത്തിനുള്ളില്‍ വിദഗ്ധര്‍ 64% വരെ നേട്ടം പ്രവചിക്കുന്ന 7 ബാങ്ക് ഓഹരികളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. 2024 ഓഗസ്റ്റ് 18 ലെ റിഫിനിറ്റീവിന്റെ ഏറ്റവും പുതിയ സ്‌റ്റോക്ക് റിപ്പോര്‍ട്ട്‌സ് പ്ലസ് റിപ്പോര്‍ട്ടാണ് ഈ ഓഹരികളിലെ അവസരങ്ങളിലേയ്ക്കു വെളിച്ചം വീശുന്നത്.
വരുമാനം, അടിസ്ഥാനകാര്യങ്ങള്‍, ആപേക്ഷിക മൂല്യനിര്‍ണ്ണയം, അപകടസാധ്യത, സ്റ്റാന്‍ഡേര്‍ഡ് സ്‌കോറുകള്‍ സൃഷ്ടിക്കുന്നതിനുള്ള വിലയുടെ ആക്കം എന്നിവ പരിഗണിച്ചാണ് വിദഗ്ധര്‍ ഈ ഓഹരികളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. കണ്‍മുന്നിലെ അവസരങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് ബുദ്ധിയല്ല.