കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് 7മരണം ; വാതകചോർച്ചയെന്ന് സംശയം

കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് 7മരണം ; വാതകചോർച്ചയെന്ന് സംശയം
കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് 7മരണം ; വാതകചോർച്ചയെന്ന് സംശയം

കർവാർ: കര്‍ണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് 7മരണം. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപം ദേശീയ പാത 66-ലാണ് അപകടം നടന്നത്. സമീപത്തെ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന അഞ്ചുപേരും ​ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ആണ് അപകടത്തിൽപ്പെട്ടത്. ഇടിഞ്ഞുവീണ മണ്ണിനൊപ്പം താഴെയുള്ള ​ഗാ​ഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ചുപോയെന്നാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടയിലാണ് ഇവർ മരിച്ചെന്ന വിവരം വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തത്.

പുഴയിലേക്ക് പതിച്ച ടാങ്കറിൽനിന്ന് വാതകചോർച്ച ഉണ്ടായെന്ന സംശയത്തെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇതേതുടർന്ന് മറ്റു നിരവധി വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

Top