വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 7 പഴങ്ങളും പച്ചക്കറികളും

വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 7 പഴങ്ങളും പച്ചക്കറികളും
വളര്‍ത്തുമൃഗങ്ങളുടെ വേനല്‍ക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 7 പഴങ്ങളും പച്ചക്കറികളും

ഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക് ആവശ്യമായ ജലാംശം നല്‍കാനും ഊര്‍ജ്ജസ്വലതയും ആരോഗ്യവും നിലനിര്‍ത്താന്‍ കഴിയുന്ന വിവിധ ഘടകങ്ങള്‍ നല്‍കാന്‍ സാധിക്കും .ചൂട് കൂടിയ സാഹചര്യത്തില്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവര്‍ക്ക് കുടിക്കാന്‍ ആവശ്യമായ വെള്ളം നല്‍കുന്നതിന് പുറമെ, അവരുടെ ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങളും സീസണല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. നായ്ക്കളുടെ കട്ടിയുള്ള രോമങ്ങള്‍ ചൂട് പുറത്തുവരുന്നത് തടയുകയും വിയര്‍പ്പ് ഗ്രന്ഥികള്‍ പ്രധാനമായും അവരുടെ ശരീരത്തില്‍ ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ നായ്ക്കള്‍ക്ക് ഹീറ്റ് സ്‌ട്രോക്ക്, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിങ്ങളുടെ പൂച്ച സുഖമായിരിക്കുകയാണെന്ന് ഉറപ്പാക്കാന്‍, ഉയര്‍ന്ന നാരുകളും ജലാംശവും പോഷക ഗുണമുള്ളതുമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ചേര്‍ത്തുകൊണ്ട് അവരുടെ ഭക്ഷണക്രമത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തണം.

ഇന്ത്യയില്‍ വേനല്‍ക്കാലത്ത് താപനില കുതിച്ചുയരുന്നതിനാല്‍, നിങ്ങളുടെ നായയുടെ ഭക്ഷണക്രമം ലഘുവായി നിലനിര്‍ത്തേണ്ടത് ആവശ്യമാണ് പുതിയ ഭക്ഷണങ്ങള്‍ ആവശ്യമായ ജലാംശം നല്‍കുകയും നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ഉന്മേഷത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്ന വൈവിധ്യങ്ങളായ ഘടകങ്ങള്‍ നല്‍കുകയും ചെയ്യും,’ ന്യൂട്രീഷനിസ്റ്റ് ഹാര്‍ലിസ് കോര്‍ണറിലെ ഇന്‍ഗ്രിഡ് സ്‌മോള്‍ഡേഴ്‌സ് പറയുന്ന ജലാംശം നിലനിര്‍ത്തുന്ന ഭക്ഷണങ്ങള്‍

കുക്കുമ്പര്‍: ഇവ ജലാംശത്തിന് അത്യുത്തമവും കലോറിയില്‍ വളരെ കുറവുള്ളതുമാണ്, ഇത് നായ്ക്കള്‍ക്ക് മികച്ചതാണ് . ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വിറ്റാമിന്‍ കെ, സി, മഗ്‌നീഷ്യം എന്നിവയും അവയില്‍ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തന്‍: 92% ജലാംശമുള്ള ഈ പഴം ഒരു ഹൈഡ്രേഷന്‍ ഹീറോയാണ്. ആരോഗ്യകരമായ ചര്‍മ്മവും കോട്ടും നിലനിര്‍ത്താന്‍ ആവശ്യമായ വിറ്റാമിന്‍ എ, ബി 6, സി എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. ശ്വാസംമുട്ടലും ദഹനനാളത്തിലെ തടസ്സങ്ങളും ഒഴിവാക്കാന്‍ എല്ലാ വിത്തുകളും പുറംതൊലിയും നീക്കം ചെയ്തു എന്നത് ഉറപ്പാക്കുക . കൂടാതെ, പഞ്ചസാരയുടെ അംശം കൂടുതലായതിനാല്‍ നിങ്ങളുടെ നായ്ക്കള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ തണ്ണിമത്തന്‍ നല്‍കരൂത്.

കാരറ്റ് :നായയുടെ ദന്താരോഗ്യവും കാഴ്ചശക്തിയും മെച്ചപ്പെടുത്താന്‍ കാരറ്റിന് കഴിയും. അവ വേവിച്ചോ വേവിക്കാതെയും നല്‍കാം .

മധുരക്കിഴങ്ങ്: ഭക്ഷണ നാരുകളും വിറ്റാമിനുകള്‍ എ, സി എന്നിവയും അടങ്ങിയ മധുരക്കിഴങ്ങ് ദഹനത്തിന് സഹായിക്കുന്നു, പാകം ചെയ്തതും അല്ലാതെയും കൊടുക്കുന്നത് നല്ലതാണ്. നായ്ക്കള്‍ക്കുള്ള മധുരക്കിഴങ്ങിന്റെ ഏറ്റവും മികച്ച ഇനം ഓറഞ്ച് ഇനമാണ്.

ആപ്പിള്‍: ഇവ വിറ്റാമിനുകള്‍ എ, സി എന്നിവ നല്‍കുകയും നായയുടെ പല്ലിലെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നായയ്ക്ക് ശ്വാസംമുട്ടല്‍ ഉണ്ടാകുന്നത് തടയാന്‍ എല്ലായ്‌പ്പോഴും കാമ്പും വിത്തുകളും നീക്കം ചെയ്തു നല്‍കുക .

ബ്ലൂബെറി: ഈ ചെറിയ പഴങ്ങള്‍ ആന്റിഓക്സിഡന്റിന്റെ കലവറയാണ് , രോഗപ്രതിരോധ സംവിധാനത്തെയും മൊത്തത്തിലുള്ള
ആരോഗ്യത്തിനും മികച്ചതാണ്.

ഇനീ നിങ്ങളുടെ നായയെ തണുപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് തണുത്ത ചിക്കന്‍ സൂപ്പ്.ഈ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ നായ്ക്കളെ തണുപ്പിക്കുന്നതിനു പുറമേ, സൂര്യന്‍ ഏറ്റവും കഠിനമായ സമയത്ത് നിങ്ങളുടെ നായ്ക്കള്‍ പുറത്തേക്ക് പോകുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട് .ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ നായയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചൂടുള്ള മാസങ്ങളില്‍ ആവശ്യമായ പോഷകങ്ങളും ജലാംശവും നല്‍കിക്കൊണ്ട് അവരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. എപ്പോഴും പുതിയ ഭക്ഷണങ്ങള്‍ ക്രമേണ അവതരിപ്പിക്കുകയും ഏതെങ്കിലും പ്രതികൂല പ്രതികരണങ്ങള്‍ക്കായി നിങ്ങളുടെ നായയെ നിരീക്ഷിക്കുകയും ചെയ്യുക. പുതിയതും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണങ്ങള്‍ ആരോഗ്യം മാത്രമല്ല, ആസ്വാദനവും,സന്തോഷവും നല്‍കുന്നു.

Top