CMDRF

ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഷിംല: ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലെ മൂന്ന് മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് പോളിങ്. 71 ശതമാനമാണ് പോളിങ്. ഹമീര്‍പുര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

രാജിവച്ചതിന് പിന്നാലെ അംഗങ്ങള്‍ ബിജെപയില്‍ ചേര്‍ന്നിരുന്നു.ഹാമിര്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള ആശിഷ് ശര്‍മ, ദെഹ്‌റയില്‍നിന്നുള്ള ഹോഷിയാര്‍ സിങ്, നലാഗറിലെ കെ.എല്‍. ഠാക്കൂര്‍ എന്നിവര്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരരംഗത്തുള്ളത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മത്സര രംഗത്തുണ്ട്.

വിജയത്തില്‍ ഇരുപാര്‍ട്ടികളും തുല്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി 13 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായത്.

ഹിമാചലിനെ കൂടാതെ ആറ് സംസ്ഥാനങ്ങളിലെ 10 നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നു. തമിഴ്നാട്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. അവിടങ്ങളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ജൂലൈ 13നാണ് വോട്ടെണ്ണല്‍.

Top