78-ാം സ്വാതന്ത്ര്യദിനം; രബീന്ദ്രനാഥ ടാഗോറിനെ ഓര്‍മിച്ച് നൊബേല്‍ കമ്മിറ്റി

78-ാം സ്വാതന്ത്ര്യദിനം; രബീന്ദ്രനാഥ ടാഗോറിനെ ഓര്‍മിച്ച് നൊബേല്‍ കമ്മിറ്റി
78-ാം സ്വാതന്ത്ര്യദിനം; രബീന്ദ്രനാഥ ടാഗോറിനെ ഓര്‍മിച്ച് നൊബേല്‍ കമ്മിറ്റി

സ്റ്റോക്‌ഹോം: 78ാമത് സ്വാതന്ത്ര്യദിനം രാജ്യം ആഘോഷിക്കുമ്പോള്‍ ദേശീയ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പങ്കുവെച്ച് രബീന്ദ്രനാഥ ടാഗോറിനെ ഓര്‍മിച്ച് നൊബേല്‍ കമ്മിറ്റി. സമൂഹമാധ്യമമായ എക്സില്‍ ആണ് നൊബേല്‍ കമ്മിറ്റി ടാഗോറിന് ആദരം അര്‍പ്പിച്ചത്. ടാഗോറിന്റെ കയ്യക്ഷരത്തില്‍ തന്നെയുള്ള ഇംഗ്ലീഷ് പതിപ്പാണ് കമ്മിറ്റി പങ്കുവെച്ചിരിക്കുന്നത്.

”1913ല്‍ സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച എഴുത്തുകാരന്‍ രബീന്ദ്രനാഥ ടാഗോര്‍ ബംഗാളി ഭാഷയിലെഴുതിയ ഇന്ത്യയുടെ ദേശീയ ഗാനമാണ് ‘ജനഗണമന’,” എന്ന തലക്കെട്ടോടു കൂടിയാണ് ദേശീയ ഗാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നൊബേല്‍ കമ്മിറ്റി പങ്കുവെച്ചിരിക്കുന്നത്.

Top