CMDRF

79 പവൻ സ്വർണം കവർന്ന കേസിൽ ; പ്രതികൾ പിടിയിൽ

നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്

79 പവൻ സ്വർണം കവർന്ന കേസിൽ ; പ്രതികൾ  പിടിയിൽ
79 പവൻ സ്വർണം കവർന്ന കേസിൽ ; പ്രതികൾ  പിടിയിൽ

തിരുവനന്തപുരം: കന്യാകുമാരി തിരുവട്ടാറിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവൻ സ്വർണം കവർന്ന പ്രതികൾ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനിൽകുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23 ) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ ടീം അംഗം പിടികൂടിയത്.

Also read: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ

തിരുവട്ടാറിൽ കഴിഞ്ഞ മാസം വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹൻദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വർണാഭരണങ്ങൾ പ്രതികൾ മോഷ്ടിച്ച് കടന്നിരുന്നു. എസ്പിയുടെ സ്പെഷ്യൽ ടീം അംഗങ്ങൾക്കായിരുന്നു അന്വേഷണച്ചുമതല. നിരവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലിൽ 47 പവനോളം സ്വർണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.

Top