CMDRF

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 7,972 പു​തി​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു

24,646 എ​ണ്ണം പു​തു​ക്കി

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 7,972 പു​തി​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു
ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 7,972 പു​തി​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു

മ​നാ​മ: ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്റൈ​നി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) 27,972 പു​തി​യ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 24,646 പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ ബ​ഹ്‌​റൈ​നി​ലേ​ക്ക് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന 97 അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളാ​ണു​ള്ള​ത്. 2023ൽ ​പു​തു​താ​യി ലൈ​സ​ൻ​സ് ല​ഭി​ച്ച 52 എ​ണ്ണം ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

തൊ​ഴി​ൽ മാ​റാ​നു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നു​ള്ള 23,519 അ​പേ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ തൊ​ഴി​ലു​ട​മ​ക​ളു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ എ​ൽ.​എം.​ആ​ർ.​എ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ​രി​ശോ​ധി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ൽ.​എം.​ആ​ർ.​എ ക​ഴി​ഞ്ഞ​വ​ർ​ഷം 46,242 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 2,307 തൊ​ഴി​ലു​ട​മ​ക​ൾ നി​യ​മം ലം​ഘി​ച്ച​താ​യും ക​ണ്ടെ​ത്തി. 20 ആ​ഭ്യ​ന്ത​ര പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളും മ​റ്റു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് രാ​ജ്യ​ത്തു​ട​നീ​ളം വി​വി​ധ സം​യു​ക്ത പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ത്തി​യെ​ന്നും എ​ൽ.​എം.​ആ​ർ.​എ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​യ​മം ലം​ഘി​ച്ച 2,220 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ഈ ​പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യി​രു​ന്നു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 5,477 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​തോ​റി​റ്റി നാ​ടു​ക​ട​ത്തി.

Top