2023ൽ ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത് 86,000 ശ​സ്ത്ര​ക്രി​യ​ക​ൾ

2023ൽ ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത് 86,000 ശ​സ്ത്ര​ക്രി​യ​ക​ൾ
2023ൽ ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത് 86,000 ശ​സ്ത്ര​ക്രി​യ​ക​ൾ

മ​സ്ക​ത്ത്: വാ​ർ​ഷി​ക ആ​രോ​ഗ്യ റി​പ്പോ​ർ​ട്ടു​ക​ൾ പ്രകാരം രാ​ജ്യ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ​ത് 86955 ശ​സ്ത്ര​ക്രിയകളാണ് നടന്നത്. അ​തി​ൽ 39876 പു​രു​ഷ​ന്മാ​രും 46979 സ്ത്രീ​ക​ക​ളു​മാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ​ത്. 2022 ലെ ​ക​ണ​ക്കു​ക​ളെ അ​പേ​ക്ഷി​ച്ച് 2023ൽ ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ 24.6 ശ​ത​മാ​നം വ​ർ​ധി​ച്ച് ഒ​രു ബി​ല്യ​ണി​ല​ധി​കം ഒ​മാ​ൻ റി​യാ​ലി​ലെ​ത്തി.

ആ​ശു​പ​ത്രി​വി​പു​ലീ​ക​ര​ണം, പു​തി​യ​കെ​ട്ടി​ട​നി​ർ​മാ​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ചെ​ല​വ് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. സു​ൽ​ത്താ​നേ​റ്റി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ശി​ശു​മ​ര​ണ​നി​ര​ക്കി​ലും കു​റ​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2022ൽ 8.8 ​ആ​യി​രു​ന്ന ശി​ശു​മ​ര​ണ​നി​ര​ക്ക് 2023 ൽ 8.5 ​ആ​യാ​ണ് കു​റ​ഞ്ഞ​ത്. അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​നി​ര​ക്ക് 2022ൽ 11.4 ​എ​ന്ന​തി​ൽ നി​ന്ന് 10.8 ആ​യും കു​റ​ഞ്ഞു.

വ​രും വ​ർ​ഷ​ങ്ങ​ളി​ലും ആ​രോ​ഗ്യ​രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ​ക്കും വി​ക​സ​ന​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യം പു​തി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം മ​ര​ണ​നി​ര​ക്കി​ൽ 2022നെ ​അ​പേ​ക്ഷി​ച്ച് എ​ല്ലാ​വി​ഭാ​ഗ​ത്തി​ലും 2023ൽ ​കു​റ​വു​ണ്ടാ​യ​താ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. 2023ന്‍റെ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ന്ത്രാ​ല​യ​വു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത് ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ 265 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Top