പ്രതാപകാലത്തിലെ തേരട്ടകളുടെ പ്രതാപിയായ പൂർവികന്റെ ഫോസിൽതല തലപുകഞ്ഞു പഠിച്ച ഗവേഷകർ കണ്ടുപിടിച്ചത് വിസ്മയം നിറഞ്ഞത്. 30 കോടി വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി ജീവിച്ചിരുന്ന ഈ തീറ്റപ്രിയർ പഴുതാരകളിലേക്കുള്ള പരിണാമദിശയിലെ ഏറ്റവുമടുത്ത കണ്ണികൾ ആണ് ഇവർ.
ആർത്രോപ്ലൂറ എന്ന ഭീമൻ തേരട്ടയുടെ ഫ്രാൻസിൽനിന്നു കണ്ടെത്തിയ ഫോസിൽതലയുടെ വിശദപഠനമാണു ഇപ്പോൾ പൂർത്തിയാകുന്നത്. ഇവർ പഴുതാരകളോടു സാമ്യമുള്ള സങ്കരജീവികളെന്നാണു ഏറ്റവും പുതിയ കണ്ടെത്തൽ. ഇവക്ക് 88 കാലുകളുണ്ടായിരുന്നെന്നു കരുതുന്ന ‘ഹൈബ്രിഡ്’ തേരട്ടയുടെ തലയാണു ഫോസിൽ കവചത്തിൽനിന്ന് ഇപ്പോൾ വ്യാഖ്യാനിച്ചെടുത്തിരിക്കുന്നത്.
Also Read: അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ, ഇറാൻ്റെ ഡ്രോണുകളെന്ന് സംശയം
3 മീറ്റർ വരെ നീളം വച്ചിരുന്ന വമ്പൻ തേരട്ടകളായിരുന്നു 30 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ആർത്രോപ്ലൂറകൾ.