CMDRF

ബസ്സ് ട്രക്കിലിടിച്ച് ഒൻപത് പേർ മരിച്ചു

സംഭവത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ബസ്സ് ട്രക്കിലിടിച്ച് ഒൻപത് പേർ മരിച്ചു
ബസ്സ് ട്രക്കിലിടിച്ച് ഒൻപത് പേർ മരിച്ചു

ഭോപ്പാൽ: അമിത വേഗതയിലെത്തിയ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് 9 പേർ മരിച്ചു. സംഭവത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ധ്യപ്രദേശിലെ മൈഹാർ ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയപാത 30ലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.


പ്രയാഗ്‌രാജിൽ നിന്ന് പുറപ്പെട്ട് രേവ വഴി നാഗ്പൂരിലേക്ക് പോവുകയായിരുന്നു ബസ്. തുടർന്ന് ദെഹത് പോലീസ് സ്‌റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന കല്ല് നിറച്ച ട്രക്കിൽ വന്നിടിക്കുകയായിരുന്നു. ആറ് മരണങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ ആകെ മരണം ഒൻപതായെന്ന് മൈഹാർ എസ്പി സുധീർ അഗർവാൾ പറഞ്ഞു. നാല് വയസ്സുകാരൻ ഉൾപ്പെടെ മരിച്ചവരെല്ലാം പുരുഷൻമ്മാരാണ്. ഗുരുതരമായി പരിക്കേറ്റവരെ സത്നയിലെ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ബലാത്സംഗക്കേസ്; വീണ്ടും പരോൾ അഭ്യർത്ഥനയുമായി റാം റഹീം

അപകടത്തിൽപ്പെട്ട ബസിൽ നിന്നും യാത്രക്കാരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ഗ്യാസ് കട്ടറും എക്‌സ്‌കവേറ്റർ മെഷീനും ഉപയോഗിക്കേണ്ടി വന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകട കാരണമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് രക്ഷാപ്രവർത്തനം അവസാനിച്ചത്.

Top