CMDRF

ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നത് തൊണ്ണൂറോളം ബലാത്സംഗങ്ങൾ; ഇത് ഭയാനകമന്ന് മോദിയോട് ‌മമത ബാനർജി

ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നത് തൊണ്ണൂറോളം ബലാത്സംഗങ്ങൾ; ഇത് ഭയാനകമന്ന് മോദിയോട് ‌മമത ബാനർജി
ഇന്ത്യയിൽ ഓരോ ദിവസവും നടക്കുന്നത് തൊണ്ണൂറോളം ബലാത്സംഗങ്ങൾ; ഇത് ഭയാനകമന്ന് മോദിയോട് ‌മമത ബാനർജി

ഡല്‍ഹി: ഇന്ത്യയില്‍ ഓരോ ദിവസവും തൊണ്ണൂറോളം ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ഇത് ഭയാനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

കൊല്‍ക്കത്തയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മമതയുടെ കത്ത്. രാജ്യത്ത് ബലാത്സംഗ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇതില്‍ പല കേസുകളിലും ബലാത്സംഗത്തിനൊപ്പം കൊലപാതകവും നടക്കുന്നതായാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും രാജ്യത്ത് തൊണ്ണൂറോളം ബലാത്സംഗ കേസുകളാണ് ഉണ്ടാകുന്നതെന്ന കാര്യം ഭയാനകമാണ്.

ഇത് സമൂഹത്തിന്റേയും രാജ്യത്തിന്റേയും മനസാക്ഷിയേയും ആത്മവിശ്വാസത്തേയും ഉലയ്ക്കുന്നതാണ്. ഇതിന് അറുതി വരുത്തേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. അപ്പോഴേ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതായി തോന്നൂ.’ -മമത ബാനര്‍ജി കത്തില്‍ പറഞ്ഞു.

അതീവ ഗൗരവതരമായ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും കുറ്റവാളെ മാതൃകാപരമായി ശിക്ഷിക്കുംവിധം കേന്ദ്രം നിയമം നിര്‍മ്മിക്കേണ്ടതുണ്ടെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു.

ബലാത്സംഗ കേസുകള്‍ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം. ഇത്തരം കേസുകളില്‍ വിചാരണ 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും മമത ബാനര്‍ജി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

Top