CMDRF

വിനോദ സഞ്ചാരികളുടെ ഇഷ്ട നാടായി ദുബായ്; ആ​റു​മാ​സ​ത്തി​നി​ടെ 93 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

വിനോദ സഞ്ചാരികളുടെ ഇഷ്ട നാടായി ദുബായ്; ആ​റു​മാ​സ​ത്തി​നി​ടെ 93 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ
വിനോദ സഞ്ചാരികളുടെ ഇഷ്ട നാടായി ദുബായ്; ആ​റു​മാ​സ​ത്തി​നി​ടെ 93 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

ദുബായ്: എപ്പോഴും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് ദുബായ്. വിനോദ സഞ്ചാരികളെ കൂടുതൽ സൗകര്യങ്ങളോടെ ഇരുകൈയ്യും നീട്ടി വരവേൽക്കുന്ന നാടാണ് ദുബായ്. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ മാ​ത്രം എ​ത്തി​യ​ത് 93 ലക്ഷം സ​ന്ദ​ർ​ശകരാണ് ദുബായ് എന്ന സ്വർ​ഗ ന​ഗരം കാണാൻ എത്തിയത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ എ​ത്തി​യ​ത്​ 85.5 ല​ക്ഷം പേ​രാ​ണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 ശതമാനമാണ് ഇത്തവണ വർധന. ദുബായ് ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ഇ​ക്ക​ണോ​മി ആ​ൻ​ഡ്​ ടൂ​റി​സ​മാ​ണ്​ ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.

കഴിഞ്ഞ വർഷം 17.15 ​ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രു​മാ​യി വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്ത്​ റെ​ക്കോ​ർ​ഡ്​ തീ​ർ​ത്ത ദു​ബായ് ഈ ​വ​ർ​ഷ​വും ​റെ​ക്കോ​ഡ്​ നേ​ടു​മെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഈ വർഷം ​ആ​ദ്യ പ​കു​തി​യി​ൽ തന്നെ ദു​ബായ് കൈ​വ​രി​ച്ച ശ​ക്ത​മാ​യ ടൂ​റി​സം വ​ള​ർ​ച്ച ഉ​ൽ​പാ​ദ​ന​ക്ഷ​മ​മാ​യ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം വ​ള​ർ​ത്തു​ന്ന​തി​ലും വി​പു​ല​മാ​യ ആ​ഗോ​ള ശൃം​ഖ​ല​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​മു​ള്ള ന​ഗ​ര​ത്തി​ന്‍റെ ക​ഴി​വി​ന്‍റെ തെ​ളി​വാ​ണെ​ന്ന്​ ദു​ബായ് ഭ​ര​ണാ​ധി​കാ​രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടൂ​റി​സം രം​ഗ​ത്ത്​ ലോ​ക​ത്ത്​ മു​ൻ​നി​ര ന​ഗ​ര​മെ​ന്ന പ​ദ​വി എ​ല്ലാ വ​ർ​ഷ​വും ഉ​റ​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ആ​ഗോ​ള ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ലും ദു​ബായ്​യു​ടെ ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Top