933 ബസുകള്‍ റെ‍ഡി; ഫിറ്റ്‌നസ് ഉണ്ടെന്ന് കെഎസ്ആര്‍ടിസി

ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കും

933 ബസുകള്‍ റെ‍ഡി; ഫിറ്റ്‌നസ് ഉണ്ടെന്ന് കെഎസ്ആര്‍ടിസി
933 ബസുകള്‍ റെ‍ഡി; ഫിറ്റ്‌നസ് ഉണ്ടെന്ന് കെഎസ്ആര്‍ടിസി

കൊച്ചി: മണ്ഡലകാല സര്‍വീസിന് രണ്ടുഘട്ടമായി 933 ബസുകള്‍ തയ്യാർ. ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.

Also Read: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെ.എസ്‌.ആർ.ടി.സി കത്തി നശിച്ചു

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് കെഎസ്ആര്‍ടിസി ഇക്കാര്യങ്ങള്‍ അറിയിച്ചത്.628 ജീവനക്കാരാണ് ആദ്യഘട്ടത്തില്‍ സർവീസിനായി പോവുക. രണ്ടാംഘട്ടത്തില്‍ 728 ജീവനക്കാരുണ്ടാകുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

ലോ ഫ്‌ലോര്‍ നോണ്‍ എസി- 120, വോള്‍വോ നോണ്‍ എസി- 55, ഫാസ്റ്റ് പാസഞ്ചര്‍-122, സൂപ്പര്‍ ഫാസ്റ്റ്-58, ഡീലക്‌സ്-15, ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്‌സ്പ്രസ്-10 എന്നിവയ്ക്കുപുറമേ മൂന്ന് മെയിന്റനന്‍സ് വാഹനങ്ങളും ആദ്യഘട്ടത്തിലുണ്ടാകും.

Top