‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം’; എം സ്വരാജ്

മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യന്‍ എന്ന പദത്തിന് പോലും പ്രധാനമന്ത്രി അര്‍ഹനല്ലെന്നും എം സ്വരാജ് പറഞ്ഞു.

‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം’; എം സ്വരാജ്
‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം’; എം സ്വരാജ്

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം സ്വരാജ്. പ്രധാനമന്ത്രി കേരളത്തില്‍ വന്നത് മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കാന്‍. കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്ന് എം സ്വരാജ് വ്യക്തമാക്കി.

Also Read: വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് അലങ്കാരമാക്കാൻ കോൺഗ്രസിനെ കഴിയൂ: എം.ബി. രാജേഷ്

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യന്‍ എന്ന പദത്തിന് പോലും പ്രധാനമന്ത്രി അര്‍ഹനല്ലെന്നും എം സ്വരാജ് പറഞ്ഞു.

കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തില്‍ മാധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് സ്വാഗതാര്‍ഹമാണ്. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമരം നടത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അതിനെ പിന്നില്‍ നിന്ന് കുത്തിയെന്നും സ്വരാജ് വിമര്‍ശിച്ചു.

Top