തെലങ്കാനയിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു

തെലങ്കാനയിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു
തെലങ്കാനയിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. സെപ്റ്റംബർ ഒമ്പതിനാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ബസ്‍സ്റ്റാന്റിലാക്കി അമ്മ സമീപത്തെ വാഷ്റൂമിൽ മടങ്ങി വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് അമ്മ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കുറെ നേരത്തേ തിരച്ചിലിന് ശേഷം കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളും പൊലീസിന് ലഭിച്ചു. തെരുവുനായ്ക്കളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസിന് മനസിലായത്. ശരീരഭാഗങ്ങൾ ഉടൻ പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Also Read: റീല്‍സ് എടുക്കുന്നതിനിടെ ദമ്പതികളും മൂന്ന് വയസുള്ള മകനും ട്രെയിനിടിച്ച് മരിച്ചു

പ്രദേശത്ത് മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ട്. വാറംഗലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ നവജാത ശിശുവിനെയാണ് തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നത്. രണ്ട് ദിവസം പ്രായമായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ആഗസ്റ്റ് എട്ടിന് രാജണ്ണ സിർസില്ലയിൽ മൂന്ന് കുട്ടികൾക്ക് വീടിനു പുറത്ത് വെച്ച് നായയുടെ കടിയേറ്റിരുന്നു. അതിനു ശേഷം മറ്റൊരു കുട്ടിയെയും ഇതേ നായ കടിച്ചു. കുട്ടികൾക്ക് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം സിർസില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി.

ആഗസ്റ്റ് ഏഴിന് കരിംനഗറിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ തെരുവു നായ ആക്രമിച്ചു. മറ്റൊരു കുട്ടിക്കൊപ്പം നിൽക്കുകയായിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. നായ ചാടി വീണപ്പോൾ കുട്ടി നി​ലത്തേക്ക് വീണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Top