മലപ്പുറം:ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ചേലൂപ്പാടം തറവാട് ബസ് സ്‌റ്റോപ്പിന് സമീപം പുളിക്കൽ അബ്‌ദുൽ സലീം ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്.
വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം പടരുകയാണ്. കുറച്ചു ദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടർന്നു 400ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നു.
വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ദാനിഷ്, ദാനിയ സംസ്ക്‌കാരം ഞായറാഴ്ച് മൂന്നു മണിക്ക് ചേലുപ്പാടം പള്ളിയിൽ.