വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: വിതുരയില്‍ അമ്മ വഴക്ക് പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മജ (15)യെയാണ് ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിടും. കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്‌കൂളില്‍ പോയിട്ടുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്ന് അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

Top