സ്കൂൾ പ്യൂൺ ബലാത്സംഗം ചെയ്തു; 13-കാരി ഗർഭിണി

സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി

സ്കൂൾ പ്യൂൺ ബലാത്സംഗം ചെയ്തു; 13-കാരി ഗർഭിണി
സ്കൂൾ പ്യൂൺ ബലാത്സംഗം ചെയ്തു; 13-കാരി ഗർഭിണി

13 വയസുകാരിയെ സർക്കാർ സ്‌കൂൾ പ്യൂണും കൂട്ടാളിയും ചേർന്ന് ബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാണെന്ന് മാതാപിതാക്കൾ കണ്ടെത്തി. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. ഓഗസ്റ്റ് 31ന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടി രാത്രി വാഷ്‌റൂമിൽ പോയപ്പോൾ സ്‌കൂൾ ജീവനക്കാരായ പങ്കജും ഗ്രാമത്തിലെ മറ്റൊരാളായ അമിതും ചേർന്ന് പെൺകുട്ടിയെ ആക്രമിച്ചു.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പങ്കജ് പുറത്ത് കാവൽ നിന്നു. തുടർന്ന് സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ അവൾ അഞ്ച് മാസം ഗർഭിണിയാണെന്ന് അമ്മ കണ്ടെത്തി. ഇതേത്തുടർന്നാണ് സംഭവം പുറത്തുവരുന്നത്.

Also Read: ബംഗാളിൽ വീണ്ടും ആരോഗ്യപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: രോഗി അറസ്റ്റിൽ

പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റത്തിനും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മരിച്ചയാളുടെ ആശ്രിതനായാണ് പങ്കജിന് കൗൺസിൽ സ്‌കൂളിൽ പ്യൂണായി ജോലി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

Top