മലപ്പുറം: അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനെ തുടർന്ന് 13 കാരൻ ജീവനൊടുക്കി. മലപ്പുറം ചേളാരിയിലാണ് സംഭവം. ഇന്നലെ രാത്രിയിൽ വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.