അസമിലെ നഗോവൻ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ധിംഗ് ഏരിയയിലെ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.
വഴിയാത്രക്കാരൻ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് രക്ഷപ്പെടുത്തിയത്. പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല..
രക്ഷപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംസ്ഥാനത്തെ നഗോവൻ ജില്ലയിലെ ധിംഗ് മെഡിക്കൽ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി യൂണിയൻ ഇന്ന് പ്രദേശത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.