കായംകുളത്ത് നിന്ന് കാണാതായ 15കാരനെ കണ്ടെത്തി

അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

കായംകുളത്ത് നിന്ന് കാണാതായ 15കാരനെ കണ്ടെത്തി
കായംകുളത്ത് നിന്ന് കാണാതായ 15കാരനെ കണ്ടെത്തി

ആലപ്പുഴ: വീട്ടുകാർ വഴക്ക് പറഞ്ഞ വിഷമത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ 15കാരനെ കണ്ടെത്തി. ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് അന്വേഷണം കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുകയും ബംഗളൂരുവിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Top