ദില്ലി: ദില്ലിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമിലാണ് പെണ്‍കുഞ്ഞിനോട് കൊടുംക്രൂരത നടന്നത്. ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കഴുത്തു ഞെരിച്ചു കൊന്ന് കത്തിച്ചതായുള്ള റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. സംഭവത്തില്‍ അയല്‍ക്കാരനായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെ പതിനാറുകാരന്‍ 9 വയസ്സുകാരിയെ ആക്രമിക്കുകയായിരുന്നു. കര്‍പ്പൂരമുപയോഗിച്ചാണ് 9 വയസ്സുകാരിയുടെ ശരീരം കത്തിച്ചത്. ഒരു ഹിന്ദി ക്രൈം സീരീസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് പതിനാറുകാരന്റെ മൊഴി.