CMDRF

ഡാൻസ്ക്ലാസിനിടെ രണ്ടു കുട്ടികളെ കുത്തിക്കൊന്നു; പതിനേഴുകാരൻ അറസ്റ്റിൽ

ഡാൻസ്ക്ലാസിനിടെ രണ്ടു കുട്ടികളെ കുത്തിക്കൊന്നു; പതിനേഴുകാരൻ അറസ്റ്റിൽ
ഡാൻസ്ക്ലാസിനിടെ രണ്ടു കുട്ടികളെ കുത്തിക്കൊന്നു; പതിനേഴുകാരൻ അറസ്റ്റിൽ

സൗത്ത്പോർട്ട്: ഇംഗ്ലണ്ടിൽ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു. ലിവർപൂളിന് സമീപമുള്ള സൗത്ത്‌പോർട്ടിൽ കുട്ടികളുടെ നൃത്ത-യോഗ ക്ലാസ് നടക്കുന്നതിനിടയിൽ കത്തിയുമായി എത്തിയ യുവാവ് അക്രമണം നടത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. അക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു.

പരുക്കേറ്റവരിൽ ആറുപേരുടെ നില ​ഗുരുതരമാണ്.അക്രമണം നടത്തിയ 17 വയസുള്ള ചെറുപ്പക്കാരനെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി മെർസിസൈഡ് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുൻകാലചരിത്രം അടക്കം പരിശോധിച്ചു വരികയാണ്. അക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Top