മോഷണ ആരോപണത്തിന് പിന്നാലെ ജീവനൊടുക്കി 17കാരി

മോഷണ ആരോപണത്തിന് പിന്നാലെ ജീവനൊടുക്കി 17കാരി
മോഷണ ആരോപണത്തിന് പിന്നാലെ ജീവനൊടുക്കി 17കാരി

കടപ്പ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെ 17കാരി ജീവനൊടുക്കി. ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കാണാതായതില്‍ തന്നെ സംശയിച്ചതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ആന്ധ്രാപ്രദേശിലെ ഇടുപ്പുളപായ ഓങ്ങല്ലൂരിലെ ഐഐഐടി കാമ്പസിലാണ് സംഭവം. ഇന്റര്‍മീഡിയറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.

ബപട്ല ജില്ലയിലെ ചിരാളയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് 17കാരി. സ്റ്റഡി ടൈമില്‍ കുട്ടിയെ കാണാതായതു കൊണ്ടാണ് സഹപാഠികള്‍ മുറിയില്‍ അന്വേഷിച്ചെത്തിയത്. കോളജ് അധികൃതര്‍ വെമ്പല്ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.

Top