CMDRF

കാൽനടയാത്രക്കാരെ ഇടിച്ചിട്ട്, ബൈക്ക് അപകടത്തിൽ 19കാരന് ദാരുണാന്ത്യം

കാൽനടയാത്രക്കാരെ ഇടിച്ചിട്ട്, ബൈക്ക് അപകടത്തിൽ 19കാരന് ദാരുണാന്ത്യം
കാൽനടയാത്രക്കാരെ ഇടിച്ചിട്ട്, ബൈക്ക് അപകടത്തിൽ 19കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശിയായ ഷാനവാസ്(19) ആണ് മരിച്ചത്. അപകടം ഉണ്ടായത് വെള്ളയിൽ ഭട്ട് റോഡിൽ വച്ചാണ്. റോഡിൽ 2 കാൽനടയാത്രക്കാരെ ഇടിച്ചതിന് ശേഷം ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.

അതേസമയം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും 2 കാൽനടയാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. എന്നാൽ അപകടം നടന്നയുടനെ ഷാനവാസിനെ കോഴിക്കോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top