CMDRF

കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ക്രൂരമർദ്ദനം

പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മർദ്ദനം

കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ക്രൂരമർദ്ദനം
കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ക്രൂരമർദ്ദനം

കൊല്ലം: കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മർദ്ദനം

യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവും ഭർത്താവിന്റെ സഹോദരനും ഭർതൃപിതാവും ഭർതൃമാതാവും ചേർന്നാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും പരാതിയിലുണ്ട്.

Top