CMDRF

മെറ്റയുടെ ജാഗ്രതാ സന്ദേശത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം; രക്ഷിച്ച് പൊലിസ്

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുമായി യു.പി. പൊലീസ് ഒന്നരവര്‍ഷത്തോളമായി ഇത്തരം വിവരങ്ങള്‍ കൈമാറാന്‍ സഹകരിക്കുന്നുണ്ട്

മെറ്റയുടെ ജാഗ്രതാ സന്ദേശത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം; രക്ഷിച്ച് പൊലിസ്
മെറ്റയുടെ ജാഗ്രതാ സന്ദേശത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം; രക്ഷിച്ച് പൊലിസ്

ലഖ്‌നൗ: ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 22-കാരിയെ മെറ്റ എ.ഐ.യില്‍ നിന്നുള്ള ജാഗ്രതാ സന്ദേശം ലഭിച്ചതിനെ തുടർന്ന് രക്ഷിച്ചു. ലഖ്‌നൗവിന് സമീപം സുല്‍ത്താന്‍പുര്‍ റോഡില്‍ താമസിക്കുന്ന 22 വയസ്സുകാരിയാണ് കഴുത്തില്‍ ദുപ്പട്ട കുരുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കസേരയില്‍ കയറിനിന്ന് ദുപ്പട്ട സീലിങ് ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കിടുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.11-ഓടെയാണ് യുവതി ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ഇത് അപകടകരമായതോടെ അസഹ്യതയുണ്ടാക്കുന്നതോ ആയ ഉള്ളടക്കമാണെന്ന് മെറ്റ എ.ഐ. രേഖപ്പെടുത്തി. നിമിഷങ്ങള്‍ക്കകം ഇതുസംബന്ധിച്ച സന്ദേശം യു.പി. പൊലീസിന് ലഭിച്ചു. വീഡിയോ പോസ്റ്റ് ചെയ്ത സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സന്ദേശത്തിലുണ്ടായിരുന്നു. പിന്നാലെ പാെലീസ് സംഘം ലഖ്‌നൗവിന് സമീപത്തെ നിഗോഹ പൊലീസ് സ്‌റ്റേഷനില്‍ വിവരം കൈമാറി.

Also Read: മുതലയുമായി ബൈക്കില്‍ സുഖയാത്ര; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

നാലുമിനിറ്റിനുള്ളില്‍ പൊലീസ് സംഘം വിലാസം കണ്ടുപിടിച്ച് യുവതിയുടെ വീട് കണ്ടെത്തി. 12.15-ഓടെ യുവതിയുടെ വീടിന് പുറത്തെത്തിയ പൊലീസ് സംഘം ഒട്ടും സമയം പാഴാക്കാതെ അകത്ത് പ്രവേശിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കുകയുമായിരുന്നു.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുമായി യു.പി. പൊലീസ് ഒന്നരവര്‍ഷത്തോളമായി ഇത്തരം വിവരങ്ങള്‍ കൈമാറാന്‍ സഹകരിക്കുന്നുണ്ട്. ഇതിലൂടെ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ 460 പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും പൊലീസ് പറഞ്ഞു.

Top