ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ 23കാരൻ അറസ്റ്റിൽ

യുവാവാവിന്റെ അക്കൗണ്ടിലേക്ക് പണം വരുന്ന വിധത്തിലാണ് പമ്പിലെത്തി ക്യുആർ കോഡ് മാറ്റി ഒട്ടിച്ചത്

ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ 23കാരൻ അറസ്റ്റിൽ
ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ 23കാരൻ അറസ്റ്റിൽ

മിസോറാം : ഐസോളിലെ പെട്രോൾ പമ്പിൽ ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ കേസിൽ 23കാരൻ അറസ്റ്റിൽ. ട്രഷറി സ്‍ക്വയറിലെ മിസോഫെഡ് പെട്രോൾ പമ്പ് മാനേജരുടെ പരാതിയിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ അക്കൗണ്ടിലേക്ക് പണം വരുന്ന വിധത്തിലാണ് പമ്പിലെത്തി ക്യുആർ കോഡ് മാറ്റി ഒട്ടിച്ചത്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് യുവാവ് പെട്രോൾ പമ്പിലെത്തിയത്. യുവാവ് 2,315 രൂപയാണ് ക്യുആർ കോഡ് വഴി തട്ടിയെടുത്തത്. ഇതിൽ 890 രൂപ പെട്രോൾ അടിച്ച ഒരാൾക്ക് തിരികെ നൽകിയതായി പൊലീസ് പറഞ്ഞു. ബാക്കിയുണ്ടായിരുന്ന 1,425 രൂപ ചെലവാക്കിയതായും ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചിട്ടുണ്ട്.

Top