ആഗ്ര: ഉത്തർപ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലും പെട്ട് 121പേർ മരിച്ച സംഭവത്തിൽ ആൾദൈവം സൂരജ് പാൽ സിങ് എന്ന ഭോലെ ബാബയുടെ പേരില്ലാതെ 3,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ ആൾദൈവം സൂരജ് പാൽ സിങ് എന്ന ഭോലെ ബാബയുടെ പേരില്ല. രണ്ട് ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനുമാണ് ആളുകൾ കൂടിയത്.
മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് നടത്തിയത്. ചടങ്ങിന്റെ പ്രധാന സംഘാടകരെയും പെർമിറ്റ് ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെയും ഉൾപ്പെടെ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. പ്രാർത്ഥനായോഗത്തിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്.