ആശുപത്രിയിലെത്തി ഭാര്യയെയും മകളെയും കൊലപ്പെടുത്തി 40കാരൻ

ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്

ആശുപത്രിയിലെത്തി ഭാര്യയെയും മകളെയും കൊലപ്പെടുത്തി 40കാരൻ
ആശുപത്രിയിലെത്തി ഭാര്യയെയും മകളെയും കൊലപ്പെടുത്തി 40കാരൻ

ഇറ്റാനഗർ: സർക്കാർ ആശുപത്രിയിൽ വാളുമായെത്തിയ നാൽപതുകാരൻ ഭാര്യയും മകളും ഉൾപ്പെടെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തി. അരുണാചൽ പ്രദേശിലെ സെപ്പയിലെ ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇയാളുടെ അക്രമണത്തിൽ ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അക്രമ വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നികം സാങ്ബിയ എന്ന പ്രതി കൂടുതൽ അക്രമാസക്തനാകുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top