CMDRF

43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ്

43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ്
43 കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; അത്യഅപൂര്‍വ്വ ശസ്ത്രക്രിയയുമായി കോട്ടയം മെഡിക്കല്‍ കോളജ്

കോട്ടയം: കോണ്‍ട്രോസര്‍ക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അത്യഅപൂര്‍വ്വ ശസ്ത്രക്രിയ നടത്തി. കോട്ടയം ആനിക്കാട് സ്വദേശിയായ 24 കാരനാണ് ഡോക്ടര്‍ ടി കെ ജയകുമാറിന്റെ നേതൃത്വത്തില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയ നടത്തിയത്. 43 കിലോഗ്രാം ഭാരമുള്ള ട്യൂമറാണ് ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയയില്‍ പങ്കാളികളായ ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മന്ത്രി വി എന്‍ വാസവന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ബികോം പഠനം കഴിഞ്ഞ് ലോജിസ്റ്റിക്ക് കോഴ്‌സും പൂര്‍ത്തിയാക്കി ജോലി ചെയ്യവെ മൂന്നു വര്‍ഷം മുന്‍പാണ് ഈ രോഗബാധ ഉണ്ടായത്. അന്നുമുതല്‍ ഒരോ ആശുപത്രി കയറി ഇറങ്ങുകയായിരുന്നു ഇവര്‍. ശസ്ത്രക്രിയ സാധ്യമല്ല എന്ന് പറഞ്ഞ് മടക്കുകയായിരുന്നു എല്ലാവരും. ഒടുവിലാണ് കോട്ടയത്ത് എത്തിയത്. ശ്വാസകോശത്തിന്റെ ഒരുഭാഗവും വാരിയെല്ലുകളും നെഞ്ചിന്റെ ഇടതു ഭാഗവുമൊക്കെ നീക്കം ചെയ്യേണ്ടിവന്നു. അതെല്ലാം പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കുകയായിരുന്നു.

കാര്‍ഡിയോ തൊറാസിക്ക് വിഭാഗവും, പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗവും സംയുക്തമയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. ഡോക്ടര്‍ ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോ തൊറാസിക്ക് ടീമിനു പുറമെ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരായ ലക്ഷ്മി, ആതിര എന്നിവരുടെ സംഘവും ഇതില്‍ പങ്കാളികളായി. കേരളത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടക്കുന്നത്. ആരോഗ്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച കോട്ടയം മെഡിക്കല്‍ കോളജിന്റെ ചികിത്സ മികവില്‍ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ ശസ്ത്രക്രിയയെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടത്തുന്ന ഇടപെടലുകളുടെ കൂടി ഗുണഫലമാണിതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

Top