കോട്ടയം: നാൽപ്പത്തിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശിനിയായ ഉമ്പക്കാട്ട് വി. ബിന്ദുവിനെയാണ് കൃഷിയിടത്തിനു സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരം അനുസരിച്ച് സാമ്പത്തിക ബാധ്യതയെ തുടർന്നാണ് യുവതിയുടെ ആത്മഹത്യയെന്നാണു റിപ്പോർട്ട്.
Also Read: വയനാട് ദുരന്തം: ബാധിതർക്ക് 7.65 കോടി രൂപ അനുവദിച്ച് റവന്യൂ വകുപ്പിൻറെ ഉത്തരവ്
ഭർത്താവിനൊപ്പം ഭർതൃസഹോദരന്റെ അരീപ്പറമ്പിലെ വീട്ടിൽ എത്തിയത് കഴിഞ്ഞ ദിവസം വൈകീട്ട് ആണ്. തുടർന്ന് അഞ്ചുമണിയോടെ ബിന്ദുവിനെ കാണാതാവുകയായിരുന്നു. ഏറെ വൈകിയും കാണാതായതോടെ നടത്തിയ പരിശോധനയിൽ 200 മീറ്റർ മാറിയുള്ള കൃഷിയിടത്തിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.