CMDRF

പരപ്പനങ്ങാടിയില്‍ വന്‍ മദ്യവേട്ട, 46കാരന്‍ പിടിയില്‍

പരപ്പനങ്ങാടിയില്‍ വന്‍ മദ്യവേട്ട, 46കാരന്‍ പിടിയില്‍
പരപ്പനങ്ങാടിയില്‍ വന്‍ മദ്യവേട്ട, 46കാരന്‍ പിടിയില്‍

പരപ്പനങ്ങാടി: വില്‍പനക്കായി കൊണ്ടുപോകുകയായിരുന്ന 222 കുപ്പി വിദേശമദ്യവുമായി 46കാരന്‍ പിടിയില്‍. കോഴിക്കോട് ഫറോക്ക് വില്ലേജിലെ പേരുമുഖം പെരുംതൊടി കല്ലുവളപ്പില്‍ വീട്ടില്‍ രാജേഷ് കുമാറാണ് (46) അറസ്റ്റിലായത്. മദ്യം കടത്തികൊണ്ടുവന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കോട്ടക്കടവ്, കൂട്ടുമുച്ചി ബിവറേജസ് ഷോപ്പുകളില്‍നിന്ന് പലപ്പോഴായി വാങ്ങിയതാണ് മദ്യമെന്ന് പ്രതി പറഞ്ഞു. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ പ്രദീപ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി. ലിഷ, സിന്ധു, ഡ്രൈവര്‍ ഷണ്മുഖന്‍ എന്നിവരും ഓപറേഷന്‍ ടീമില്‍ പങ്കാളികളായി.

Top