അടിമാലി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി പള്ളപ്പറമ്പിൽ സോജന്റെ മകൾ ജോവാന (9) മരിച്ചത്. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂമ്പൻപാറ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജോവാന. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.