CMDRF

വീട്ടമ്മയുടെ 5 പവൻ മാല കവർന്നു

വിജയകുമാരി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ശബ്ദം കേട്ടെത്തിയ ചന്ദ്രശേഖരന്‍ നായര്‍ക്ക് നേര മോഷ്ടാവ് കത്തിവീശി. ഇതിനിടയില്‍ വിജയകുമാരിയുടെയും ചന്ദ്രശേഖരന്‍ നായരുടെയും കൈകളില്‍ മുറിവേറ്റു

വീട്ടമ്മയുടെ 5 പവൻ മാല കവർന്നു
വീട്ടമ്മയുടെ 5 പവൻ മാല കവർന്നു

കോഴിക്കോട്: പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ അഞ്ച് പവൻ തൂക്കമുള്ള സ്വർണമാല കവർന്നു. കോഴിക്കോട് ഒളവണ്ണയിൽ താമസിക്കുന്ന ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ മാലയാണ് കവർന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ 5.50 ഓടെയാണ് മോഷണം നടന്നതെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു. ചന്ദ്രശേഖരൻ നായർ വീട്ടിലെ വളർത്തുനായയുമായി പുറത്ത് നടക്കാനിറങ്ങിയ തക്കത്തിനാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയത്. ഈ സമയം വിജയകുമാരി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അകത്തു കയറിയ മോഷ്ടാവ് കയ്യിലുണ്ടായിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

Also Read:പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അൻപതുകാരൻ പിടിയിൽ

വിജയകുമാരി ബഹളമുണ്ടാക്കിയതിനെ തുടർന്ന് ശബ്ദം കേട്ടെത്തിയ ചന്ദ്രശേഖരൻ നായർക്ക് നേര മോഷ്ടാവ് കത്തിവീശി. ഇതിനിടയിൽ വിജയകുമാരിയുടെയും ചന്ദ്രശേഖരൻ നായരുടെയും കൈകളിൽ മുറിവേൽക്കുകയായിരുന്നു. നാട്ടുകാർ എത്തുന്നതിന് മുൻപ് തന്നെ പ്രതി മാലയുമായി സംഭവ സ്ഥലത്ത് തനിന്ന് കടന്നുകളഞ്ഞു. റെയിൻകോട്ടും മാസ്‌കും ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് വിജയകുമാരി പോലീസിനെ അറിയിച്ചു. പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top