ശക്തമായ കാറ്റില്‍ വായുനിറച്ച കളിക്കൂടാരം ഉയര്‍ന്നുപൊങ്ങി 5 വയസ്സുകാരന് ദാരുണാന്ത്യം

ശക്തമായ കാറ്റില്‍ വായുനിറച്ച കളിക്കൂടാരം ഉയര്‍ന്നുപൊങ്ങി 5 വയസ്സുകാരന് ദാരുണാന്ത്യം
ശക്തമായ കാറ്റില്‍ വായുനിറച്ച കളിക്കൂടാരം ഉയര്‍ന്നുപൊങ്ങി 5 വയസ്സുകാരന് ദാരുണാന്ത്യം

മേരിലാന്‍ഡ്: വായുനിറച്ച കളിക്കൂടാരം ശക്തമായ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങിയത് 20 അടിയോളം ഉയരത്തില്‍. കൂടാരത്തില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ മെരിലാന്‍ഡില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബേസ് ബോള്‍ മത്സരം നടക്കുന്ന ഗ്രൌണ്ടിന് സമീപത്ത് കുട്ടികള്‍ക്കായി സജ്ജമാക്കിയിരുന്നു കളിക്കോപ്പാണ് ശക്തമായ കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി അപകടമുണ്ടായത്.

അറ്റ്‌ലാന്റിക് ലീഗ് ഓഫ് പ്രൊഫഷണല്‍ ബേസ്‌ബോള്‍ ലീഗ് മത്സരം പുരോഗമിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. രാത്രി 9.30യോടെയാണ് അപകടമുണ്ടായത്. ഗ്രൌണ്ടിലുണ്ടായിരുന്നവരും കാണികളുമാണ് ഉയര്‍ന്ന് പൊങ്ങി നിലത്ത് വീണ കളിക്കോപ്പ് ഉയര്‍ത്തി അപകടത്തില്‍പ്പെട്ടവരെ പുറത്ത് എത്തിച്ചത്. ഉടനേ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് വയസുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. മേരിലാന്‍ഡിലെ ലാ പ്ലാറ്റ സ്വദേശിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ കുട്ടിയുടെ ചികിത്സ പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നാലെ വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ബേസ് ബോള്‍ മത്സരം ഉപേക്ഷിച്ചിരുന്നു. 5 വയസുകാരന്റെ കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നുവെന്നാണ് മത്സരത്തിനെത്തിയ ബേസ്‌ബോള്‍ താരങ്ങള്‍ പ്രതികരിക്കുന്നത്.

Top