CMDRF

കോട്ടയ്ക്കലില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോട്ടയ്ക്കലില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
കോട്ടയ്ക്കലില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോട്ടയ്ക്കല്‍: കോട്ടയ്ക്കലില്‍ കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചെനക്കല്‍ സ്വദേശി പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ്‌(12) ആണ് മരിച്ചത്. കോട്ടൂര്‍ എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അഫ്‌ലഹ്‌. കുറ്റിപ്പുറം സര്‍ഹിന്ദ് നഗറിലെ കുളത്തില്‍ ആയിരുന്നു കുട്ടികള്‍ കുളിക്കാനിറങ്ങിയത്. നാട്ടുകാരെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടി മരിച്ചത്.

Top