പാലക്കാട്: അട്ടപ്പാടിയില്‍ ന്യുമോണിയ ബാധിച്ച് 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ കൃഷവ് ആണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ശ്വാസംമുട്ടലിനെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് 2 ദിവസം മുന്‍പാണു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.