പാര്‍ക്കില്‍ കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് 7 വയസുകാരന് ദാരുണാന്ത്യം

പാര്‍ക്കില്‍ കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് 7 വയസുകാരന് ദാരുണാന്ത്യം
പാര്‍ക്കില്‍ കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് 7 വയസുകാരന് ദാരുണാന്ത്യം

ഡല്‍ഹി : പാര്‍ക്കില്‍ കളിക്കുന്നതിനിടെയില്‍ വെള്ളക്കെട്ടില്‍ വീണ് 7 വയസുകാരന് ദാരുണാന്ത്യം. അമന്‍ വിഹാര്‍ സ്വദേശിയായ തരുണ്‍ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. ഡല്‍ഹിയിലെ റോഹിണിയിലെ സെക്ടര്‍ 20ലെ പാര്‍ക്കില്‍ ശനിയാഴ്ചയാണ് സംഭവം. കുട്ടി വെള്ളക്കെട്ടില്‍ വീണതായും സഹായം ആവശ്യപ്പെട്ടുമുള്ള സന്ദേശം പൊലീസിന് ലഭിക്കുന്നത് ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ്. അമന്‍ വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എത്തിയപ്പോഴേയ്ക്കും കുട്ടിയെ കാണാതായിരുന്നു. പിന്നാലെ ഏറെ നേരം വെള്ളക്കെട്ടില്‍ തെരഞ്ഞ ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഴവെള്ളം നിറഞ്ഞ് രൂപം കൊണ്ട വെള്ളക്കെട്ടില്‍ വീണാണ് ഏഴ് വയസുകാരന്‍ മരിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന് കേസ് എടുത്ത പൊലീസ് സമീപത്തെ സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മാത്രം 18 പേരാണ് ഡല്‍ഹിയിലെ വിവിധ വെള്ളക്കെട്ടുകളില്‍ വീണും മഴക്കെടുതിയിലും മരിച്ചിട്ടുള്ളത്. ഇതില്‍ ആറ് പേരും കുട്ടികളാണ്. മൂന്ന് മുതല്‍ 10 വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടിട്ടുള്ളത്.

Top