മോഷണശ്രമത്തിനിടയില്‍ എഴുപതുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ പിടിയില്‍

മോഷണശ്രമത്തിനിടയില്‍ എഴുപതുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ പിടിയില്‍
മോഷണശ്രമത്തിനിടയില്‍ എഴുപതുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ പിടിയില്‍

അടിമാലി: ഇടുക്കിയില്‍ എഴുപതുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശികളായ അലക്‌സ്, കവിത എന്നിവരാണ് പിടിയിലായത്. പാലക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അടിമാലി സ്വദേശി ഫാത്തിമ കാസിമിനെ(70) വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.വീട്ടിലെത്തിയ മകനാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

കഴുത്തിന് മുറിവേല്‍പ്പിച്ചാണ് ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് വീട് വാടകയ്ക്കു ചോദിച്ചെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

Top