CMDRF

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 73കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 73കാരൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 73കാരൻ അറസ്റ്റിൽ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 73 കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. നവി മുംബൈയിലെ പഞ്ച്ഷീൽ നഗർ ചേരി സമുച്ചയത്തിലാണ് സംഭവം. കുട്ടിയുടെ കുടുംബം റബാലെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റബാലെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയും ഇ​​രയും അകന്ന ബന്ധുക്കളാണ്, കട്കരി പാടയിൽ താമസിക്കുന്നവരാണ്. നിയമനടപടികൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Top