സിദ്ദിപേട്ട്: ഏഴാം ക്ലാസ് വിദ്യാർഥിനിയെ 19കാരൻ ബലാത്സംഗം ചെയ്തു. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രകോപിതരായ ഇരയുടെ ബന്ധുക്കൾ പ്രതിയുടെ വീടിന് തീയിട്ടു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയെത്തിയ പ്രതി പെൺക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സംഘർഷാവസ്ഥ ഒഴിവാക്കാനും സമാധാനം ഉറപ്പാക്കാനും ഗ്രാമവാസികളുമായി ചർച്ച നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണ് പൊലീസ്.