CMDRF

തിരുവോണരാവിൽ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്

നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറുമെന്നാണ് റിപ്പോർട്ട്.

തിരുവോണരാവിൽ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്
തിരുവോണരാവിൽ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്

പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതർ അറിയിച്ചു.

ALSO READ: റോഡിൽ യുവാവിന്റെ മൃതദേഹം ; ശരീരത്തിൽ‍ മുറിവുകൾ

നിലവിൽ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറുമെന്നാണ് റിപ്പോർട്ട്. അതുവരെ ജനറൽ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും കുഞ്ഞ്.

Top