ബോട്ട് തകര്‍ന്ന് ചെങ്കടലില്‍ അകപ്പെട്ട ബംഗ്ലാദേശിയെ രക്ഷപ്പെടുത്തി

ബോട്ട് തകര്‍ന്ന് ചെങ്കടലില്‍ അകപ്പെട്ട ബംഗ്ലാദേശിയെ രക്ഷപ്പെടുത്തി
ബോട്ട് തകര്‍ന്ന് ചെങ്കടലില്‍ അകപ്പെട്ട ബംഗ്ലാദേശിയെ രക്ഷപ്പെടുത്തി

യാംബു: ബോട്ട് തകര്‍ന്ന് ചെങ്കടലില്‍ അകപ്പെട്ട ബംഗ്ലാദേശി പൗരനെ സൗദി അതിര്‍ത്തി സുരക്ഷാസേന രക്ഷപ്പെടുത്തി. ജോലിയുടെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ പ്രക്ഷുബ്ധമായ കടലില്‍ ബോട്ട് തകരുകയും ഇയാള്‍ കടലിലേക്ക് വീഴുകയുമായിരുന്നു.

ഉടന്‍ തന്നെ സുരക്ഷാസേനയുടെ കീഴിലുള്ള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ടീം എമര്‍ജന്‍സി ബോട്ടുകളില്‍ കുതിച്ചെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇയാള്‍ സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാവുന്ന ഘട്ടങ്ങളില്‍ ബോട്ടുമായി കടലില്‍ ഇറങ്ങും മുമ്പ് സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും കാലാവസ്ഥ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ജനറല്‍ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

യാത്രക്ക് മുമ്പ് സുരക്ഷ ഉറപ്പാക്കാന്‍ മക്ക, കിഴക്കന്‍ മേഖലകളില്‍ 911, മറ്റിടങ്ങളില്‍ 994 എന്നീ എമര്‍ജന്‍സി നമ്പറുകളില്‍ വിളിച്ച് സഹായവും മാര്‍ഗനിര്‍ദേശവും തേടണമെന്നും ഡയറക്ടറേറ്റ് ഓര്‍മപ്പെടുത്തി.

Top