CMDRF

വിഴിഞ്ഞത്ത് ലഹരി സംഘം ബാര്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

വിഴിഞ്ഞത്ത് ലഹരി സംഘം ബാര്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു
വിഴിഞ്ഞത്ത് ലഹരി സംഘം ബാര്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ബഹളം വെച്ചത് ചോദ്യം ചെയ്തതിന് വിഴിഞ്ഞത്ത് ലഹരി സംഘം ബാര്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ചു. വിഴിഞ്ഞം മുക്കോലയിലെ ബാറില്‍ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.

ബാറിലെ ഷെഫായ ഷിബുവിനാണ് കയ്യിലും മുഖത്തും കുത്തേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചൊവ്വര സ്വദേശി ദിനേശിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Top