പട്ന: മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ ബിജെപി നേതാവിനെ മോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു. മുന്ന ശര്‍മ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദര്‍ മനോജ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ ബിഹാറിലെ പട്നയിലാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അക്രമികള്‍ മോട്ടോര്‍ സൈക്കിളിലാണ് എത്തിയത്. ഇവര്‍ അടുത്തേക്ക് വരുമ്പോള്‍ മുന്ന ശര്‍മ്മ ആരോടോ ഫോണില്‍ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലിരുന്നുകൊണ്ട് മോഷ്ടാക്കള്‍ മുന്ന ശര്‍മ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. മൊബൈല്‍ ഫോണും തട്ടിപ്പറിച്ചു. തുടര്‍ന്ന് മുന്ന ശര്‍മ്മയുടെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
Also Read: വാക്കുതർക്കം; സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു
ആക്രമികളുടെ ലക്ഷ്യം മോഷണം തന്നെയാണോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും മാല കൊണ്ടുപോയിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.