കേന്ദ്രസർക്കാരിന് തിരിച്ചടി; സിബിഐക്കെതിരെയുള്ള ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി

കേന്ദ്രസർക്കാരിന് തിരിച്ചടി; സിബിഐക്കെതിരെയുള്ള ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി
കേന്ദ്രസർക്കാരിന് തിരിച്ചടി; സിബിഐക്കെതിരെയുള്ള ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി

ഡൽഹി: കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ വൻതിരിച്ചടി. അധികാര പരിധി ലംഘിച്ച് കേസെടുത്ത സിബിഐ നടപടിയിൽ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി. നേരത്തെ സംസ്ഥാനത്ത് കേസെടുക്കാൻ സിബിഐക്ക് നൽകിയ അനുമതി ബംഗാൾ സർക്കാർ പിൻവലിച്ചിരുന്നു.

പിന്നാലെ സന്ദേശ്ഖാലി വിഷയത്തിൽ അനുമതിയില്ലാതെ കേസെടുത്ത സിബിഐ നടപടിയാണ് ബംഗാൾ സർക്കാർ ചോദ്യം ചെയ്തത്. ഹർജി നിലനിൽക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളിയ സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിന്റെ ഹർജിയിൽ വാദം കേൾക്കുമെന്നും അറിയിച്ചു.

Top