കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കൽ കുറ്റകരമല്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ടിനെതിരായ കേസും മാരിക്കുന്ന് സബ് പോസ്റ്റ്മാസ്റ്റർക്കെതിരെ എടുത്ത കേസും ഹൈക്കോടതി റദ്ദാക്കി.
വഖഫ് ബോർഡിന്റെ പരാതി അനുസരിച്ചായിരുന്നു പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരായ കേസ്. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.