താനൂർ: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് നടുക്കടലിൽ കുടുങ്ങിയ വള്ളത്തെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. പരപ്പനങ്ങാടി സ്വദേശിയായ കാസിം കുട്ടിയുടെ ഉടമസ്ഥതയിലുള്ള കടപ്രിയൻ എന്ന വള്ളമാണ് യന്ത്രത്തകരാർ കാരണം താനൂർ ഹാർബറിൽനിന്ന് നാല് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിയത്.
ഉടൻ പൊന്നാനി ഫിഷറീസ് അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി എ.ഡി.ഇ രാജേഷിന്റെ നിർദേശപ്രകാരം താനൂർ ഹാർബറിൽനിന്ന് രക്ഷാ ദൗത്യമേറ്റെടുത്ത് ബോട്ട് പുറപ്പെടുകയായിരുന്നു.
ഇവർ സ്ഥലത്തെത്തി തകരാറിലായ വള്ളവും അതിലെ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി താനൂർ ഹാർബറിൽ എത്തിക്കുകയായിരുന്നു . സീ റെസ്ക്യൂ ഗാർഡ് അബ്ദുറഹ്മാൻ കുട്ടി, അലി അക്ബർ, നാസർ താനൂർ, സ്രാങ്ക് യൂനസ്, സഹായി മുഹമ്മദ് യാസീൻ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.